Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Furniture Shop

ഫ​ർ​ണി​ച്ച​ർ ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നെ വ​ധി​ക്കാ​ൻ ശ്ര​മം; മു​ൻ ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

ഹൈ​ദ​രാ​ബാ​ദ്: ഫ​ർ​ണി​ച്ച​ർ ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. ക​ട​യി​ലെ മു​ൻ ജീ​വ​ന​ക്കാ​ര​നാ​യ സ​യ്യി​ദ് മ​സ​ർ (40) ആ​ണ് പി​ടി​യി​ലാ​യ​ത്. അ​തെ ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ അ​സീ​സി​നെ​യാ​ണ് ഇ​യാ​ൾ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

ക​ട​യി​ലെ സി​സി​ടി​വി കാ​മ​റ​യി​ൽ ആ​ക്ര​മ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​ട്ടു​ണ്ട്. ത​റ​യി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന അ​സീ​സി​നെ സ​യ്യി​ദ് ക​ത്തി​കൊ​ണ്ട് കു​ത്തു​ക​യാ​യി​രു​ന്നു. ശ​രീ​ര​ത്തി​ൽ ഒ​ന്നി​ല​ധി​കം കു​ത്തേ​റ്റ അ​സീ​സ് നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

കു​റ​ച്ച് മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് സ​യ്യി​ദി​നെ ഫ​ർ​ണി​ച്ച​ർ ക​ട​യി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ടി​രു​ന്നു. ഇ​യാ​ൾ​ക്ക് പ​ക​ര​മാ​യി​രു​ന്നു അ​സീ​സ് ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. ഇ​തേ തു​ട​ർ​ന്നു​ള്ള പ്ര​തി​കാ​ര​ത്താ​ൽ ഇ​യാ​ൾ മു​ന്പും അ​സീ​സി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പി​ന്നീ​ടി​ത് കൊ​ല​പാ​ത​ക ശ്ര​മ​ത്തി​ലേ​യ്ക്ക് ന​യി​ച്ചു.

സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് സ​യ്യി​ദി​നെ അ​റ​സ്റ്റ് ചെ​യ്തു.

 

Latest News

Corehub Up